Breaking...

9/recent/ticker-posts

Header Ads Widget

മെഗാ രക്തദാന ക്യാമ്പ് നടത്തി.



പാലാ പോളിടെക്‌നിക് കോളേജ് ഇലക്ട്രിക്കല്‍ അസ്സോസിയേഷന്റേയും രാമപുരം ലയണ്‍സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലാ പോളിടെക്‌നിക് കോളേജില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി. 

കോളേജ് ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ അനി അബ്രാഹമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ സണ്ണി വി സക്കറിയ ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നടത്തി. ലയണ്‍സ് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, റീജണല്‍ ചെയര്‍മാന്‍ ഉണ്ണി കുളപ്പുറം, രാമപുരം ലയണ്‍സ് ക്ലബ്ബ് പ്രസിസന്റ് സന്തോഷ് അബ്രാഹം, ജോര്‍ജ്ജേ ജോസഫ്, ബ്ലഡ് ഫോറം ഡയറക്ടര്‍ സജി വടക്കാനാല്‍, കോളേജ് പിറ്റിഎ സെക്രട്ടറി ശ്യാംരാജ്, നെവിന്‍ ജോസ്, ഡോക്ടര്‍ മാമച്ചന്‍ , സിസ്റ്റര്‍ ബിന്‍ സി എന്നിവര്‍ പ്രസംഗിച്ചു. കിസ്‌കോ  മരിയന്‍ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.




Post a Comment

0 Comments