Breaking...

9/recent/ticker-posts

Header Ads Widget

തീപിടുത്തത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എംഎല്‍എ



മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയില്‍ ഉണ്ടായ തീപിടുത്തത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകള്‍ക്ക് മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. എം.എല്‍.എ യുടെ നിര്‍ദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു. കാര്‍ഷികവിളകളും ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പുകള്‍, കുടിവെള്ള ടാങ്കുകള്‍ എന്നിവയ്ക്കും  നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി സഹായം ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനുരാഗ് പാണ്ടിക്കാട്ട്, ഷൈനി ബേബി ബിന്‍സി ടോമി, റ്റി.വി ജോര്‍ജ്ജ്, എം.പി.കൃഷ്ണന്‍ നായര്‍, വില്ലേജ് ഓഫീസര്‍ ഷൈനി എം. സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ ഐശ്വര്യ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.




Post a Comment

0 Comments