മേലുകാവ് പഞ്ചായത്തിലെ കളപ്പുരപ്പാറയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 10 ഏക്കറോളം കൃഷിയിടം കത്തി നശിച്ചു പഞ്ചായത്തിലെ 4 5 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്. ഞായറാഴ്ച മൂന്നുമണിയോടെ ആണ് തീ പിടിച്ചത്. ഐക്കരകുന്നേല്‍ ജസ്റ്റിന്‍, പുല്ലാംകുളം ജിജോ എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ് കത്തി നശിച്ചത്. റബര്‍ വാഴ കപ്പ തുടങ്ങിയവയെല്ലാം പൂര്‍ണമായും നഷ്ടപ്പെട്ടു. ഈരാറ്റുപേട്ട പാലാ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.


.webp)


0 Comments