മേലുകാവ് നീലൂര്‍ ഭാഗത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, കവിതയാം കുന്നില്‍ സുനില്‍, കോട്ടയം അയ്മനം കുടയമ്പടി ഭാഗത്ത്, പുള്ളിക്കപ്പറമ്പില്‍ ലിജോ ജെയിംസ് എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേര്‍ന്ന് മദ്യപിച്ചശേഷം ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഗൃഹനാഥനെ മര്‍ദ്ദിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ തൊടുപുഴ കാരിക്കോട് ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ തേടിയെങ്കിലും ഞായറാഴ്ച വെളുപ്പിന് മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. മേലുകാവ് സ്റ്റേഷന്‍ എസ്.എച്ച്.ഒ രഞ്ചിത്ത് കെ വിശ്വനാഥ്, എസ്.ഐ ദേവനാഥന്‍, എ.എസ്.ഐ പ്രവീണ്‍, സി.പി.ഒ ജോബി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.


.jpg)


0 Comments