Breaking...

9/recent/ticker-posts

Header Ads Widget

മേവട മേജര്‍ പുറക്കാട്ടുകാവ് ദേവി ക്ഷേത്രത്തിലെ പൂരമഹോത്സവം മാര്‍ച്ച് 26 മുതല്‍



മേവട മേജര്‍ പുറക്കാട്ടുകാവ് ദേവി ക്ഷേത്രത്തിലെ  പൂരമഹോത്സവം  മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 4വരെ നടക്കും. ക്ഷേത്രകലകള്‍ക്കും, ക്ഷേത്ര ചടങ്ങുകള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഈ വര്‍ഷത്തെ ഉത്സവാഘോഷ പരിപാടികള്‍ നടക്കുന്നതെന്ന് ആഘോഷ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  പൂര മഹോത്സവത്തിന്റെ ആദ്യദിനമായ മാര്‍ച്ച് 26ന് പ്രസാദമൂട്ട് താലപ്പൊലി കളം കണ്ട് തൊഴില്‍ എന്നിവ നടക്കും. വൈകീട്ട് തിരുവരങ്ങിന്റെ ഉദ്ഘാടനം മേല്‍ശാന്തി നാരായണന്‍ ഭട്ടതിരി നിര്‍വ്വഹിക്കും. തുടര്‍ന്ന് പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി പുതിയതായി പണികഴിപ്പിച്ച സ്റ്റേജിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം പുറക്കാട്ട് കാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടും തിരുവുത്സവം ജനറല്‍ കണ്‍വീനറുമായ അനില്‍കുമാര്‍ പി.ജി തെക്കേപേങ്ങാട്ട് നിര്‍വഹിക്കും.. ശേഷം  പുറയ്ക്കാട്ട് കാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചികിത്സാ സഹായനിധി സമര്‍പ്പണവും, ആദരിക്കല്‍ ചടങ്ങും നടക്കും. രണ്ടാം ഉത്സവ ദിനത്തില്‍ കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന സ്മൃതിലയം ഗാനസന്ധ്യ നടക്കും. മൂന്നാം ഉത്സവ ദിനത്തില്‍ വൈകുന്നേരം 6 30 ന് തിരുവാതിര കളി ,തുടര്‍ന്ന് രാത്രി ഒന്‍പതിന് കണ്ണന്‍ ജി നാഥ് കലാകാരന്‍ അവതരിപ്പിക്കുന്ന സംഗീതനിശ ,നാലാം ഉത്സവ ദിനമായ ബുധനാഴ്ച രാത്രി 9 ന് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന നാട്ടുപാട്ട് തിറയാട്ടം , അഞ്ചാം ഉത്സവ ദിനത്തില്‍ വൈകുന്നേരം 6 30ന് വൈക്കം ശിവഹരി ഭജന്‍സ് അവതരിപ്പിക്കുന്ന ഹൃദയ ജപലഹരിയും,രാത്രി 9ന് സിനിമാ സീരിയല്‍ താരം ദേവീ ചന്ദനയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്ത പരിപാടി ദേവനടനം എന്നിവയും നടക്കും. ഒമ്പതാം ദിനത്തില്‍ ക്ഷേത്രാങ്കണത്തില്‍ രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളിപ്പ്, തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, ഗജ കൗസ്തുഭം പല്ലാട്ട് ബ്രഹ്‌മദത്തന്‍ ദേവിയുടെ തിടമ്പേറ്റുന്നു. ദീപാരാധന ചുറ്റുവിളക്ക്,ആല്‍ച്ചുവട്ടില്‍ പറവെയ്പ്പ്,സ്‌പെഷ്യല്‍ മേജര്‍ സെറ്റ് പാണ്ടിമേളം,മയിലാട്ടം,രാത്രി 9 30 ന് വെടിക്കെട്ട്,തുടര്‍ന്ന് താലപ്പൊലി കളംകണ്ട് തൊഴല്‍, എന്നിവ നടക്കും. മീനപ്പൂരദിനത്തില്‍ ഉച്ചയ്ക്ക് മൂന്നിന് ദര്‍ശന പ്രാധാന്യമുള്ള അത്താഴപൂജ പൂരം ഇടി എന്നിവ നടക്കും.  തിരുവരങ്ങില്‍ 10 ന്  കുറിച്ചിത്താനം ജയകുമാറും  സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍,11ന്  പനമറ്റം നാദബ്രഹ്‌മം ഓര്‍ക്കസ്ട്രയുടെ കരോക്ക ഗാനമേള,എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.  ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അനില്‍കുമാര്‍ പി.ജി, ഉപദേശക സമിതി സെക്രട്ടറി  മനോജ് എസ് നായര്‍, ഉത്സവ കമ്മിറ്റി രക്ഷാധികാരി പി.എസ് ശശികുമാരന്‍ നായര്‍ പന്തലാനിക്കല്‍, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ വേണുനാഥന്‍ നായര്‍ കമലാലയം  എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments