Breaking...

9/recent/ticker-posts

Header Ads Widget

രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കും



മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് അതിരമ്പുഴയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കും. ഇതു സംബന്ധിച്ച് കായിക വകുപ്പ് മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു സ്ഥലം എം എല്‍ എ കൂടിയായ സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ എന്നിവര്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി. അതിരമ്പുഴയിലെ സര്‍വ്വകലാശാല സ്റ്റേഡിയം രാജ്യാന്തര നിലവാരമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആക്കി ഉയര്‍ത്തുന്നതിനാണ് പദ്ധതി. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കോട്ടയം ജില്ലയില്‍ മികച്ച സ്റ്റേഡിയം സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments