Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോമാറ്റിക് മില്‍ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു



കുമ്മണ്ണൂരില്‍ ഓട്ടോമാറ്റിക് മില്‍ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച മില്‍ക് ATM-ന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. കാര്‍ഷിക മൃഗസംരക്ഷണ മേഖലകളില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് MLA പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായിരുന്നു. മില്‍ക് റീചാര്‍ജിംഗ് കാര്‍ഡ് വിതരണോദ്ഘാടനം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ആദ്യവില്പന നിര്‍വഹിച്ചു. ബ്ലോക് പഞ്ചായത്തംഗം ഡോ മേഴ്‌സി ജോണ്‍, പഞ്ചായത്തംഗങ്ങളായ ലൈസമ്മ ജോര്‍ജ് ,  സിബി സിബി, കുഞ്ഞുമോള്‍ ടോമി , സുനി അശോകന്‍,  തോമസ് മാളിയേക്കല്‍,  ക്ഷീരവികസന ഓഫീസര്‍ കണ്ണന്‍, ജൂഡി ജോസ്, അഖില്‍ കുമ്മണ്ണൂര്‍,  ക്ഷീരോത്പാദക സംഘം പ്രസിഡന്റ് ബന്നി Kകാരമല സെക്രട്ടറി ബിന്ദു സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശുദ്ധമായ പശുവിന്‍ പാല്‍ 24 മണിക്കൂറും ലഭ്യമാവുന്ന മെഷീനില്‍ നിന്നും കറന്‍സി നോട്ടുകള്‍ നല്‍കിയോ സംഘം നല്‍കുന്ന റിചാര്‍ജ് കാര്‍ഡുകള്‍ ഉപയോഗിച്ചോ  G Pay  upi ആപ്പുകള്‍ ഉപയോഗിച്ചോ പാല്‍ എടുക്കാന്‍ കഴിയും. പാമ്പാടി ബ്ലോക് പഞ്ചായത് സ്ഥപിക്കുന്ന 3 മില്‍ക് ATM കളില്‍ ഒന്നാണ് കുമ്മണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.




Post a Comment

0 Comments