Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂരില്‍ ഓട്ടോമാറ്റിക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.



കുമ്മണ്ണൂരില്‍ ഓട്ടോമാറ്റിക് മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്മണ്ണുര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് മില്‍ക്ക് എ.റ്റി.എം ആരംഭിക്കുന്നത്..  മാര്‍ച്ച് 23 വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കടുത്തുരുത്തി എം.എല്‍.എ അഡ്വ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. നാലു ലക്ഷം രൂപാ ചിലവഴിച്ച് സ്ഥാപിക്കുന്ന 200 ലിറ്റര്‍ കപ്പാസിറ്റിയുള്ള മില്‍ക്ക് എ.റ്റി.എമ്മില്‍ നിന്നും 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് പ്രാദേശിക  ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല്‍  നേരിട്ട് എടുക്കാന്‍ കഴിയും  പണം നേരിട്ടു നല്‍കിയോ,  സംഘം നല്‍കുന്ന റീചാര്‍ജ്ജ് കാര്‍ഡുകള്‍ ഉപയോഗിച്ചോ, ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിച്ചോ ഉപഭോക്താക്കള്‍ക്ക് അവര്‍ കൊണ്ടുവരുന്ന പാത്രത്തിലേക്ക് പശുവിന്‍ പാല്‍ ഏടുക്കാം. ഇതിലൂടെ പ്രതിദിനം 800 പ്ലാസ്റ്റിക്ക് കവറുകളുടെ വരെ ഉപഭോഗം ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കും. ഒരു സമയം  നാലു ലിറ്റര്‍ പാല്‍ വരെ എടുക്കാവുന്നതാണ്. ഇതിലൂടെ കുമ്മണ്ണൂര്‍ ക്ഷീരസംഘത്തിലെ വെന്‍ഡിംഗ് മെഷീന്‍ ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടവും, ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ പശുവിന്‍ പാലും ലഭ്യമാകും. പാമ്പാടി ബ്ലോക്കില്‍ സ്ഥാപിക്കുന്ന മൂന്ന് മില്‍ക്ക് വെന്‍ഡിംഗ് മെഷീനുകളില്‍ ഒന്നാണു കുമ്മണ്ണൂരില്‍ ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ മെമ്പര്‍ ഡോ. മേഴ്‌സി ജോണിന്റെ നിര്‍ദ്ദേശാനുസരണം സ്ഥാപിക്കുന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീര സഹകാരികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.




Post a Comment

0 Comments