ഈ മാസം 20ന് നൂറ്റിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന സ്വാതന്ത്ര്യസമരസേനാനി വെള്ളിയേപ്പള്ളി കല്ലൂക്കുന്നേല്‍ ജോസഫ് ജോസഫ് എന്ന കുഞ്ഞൂട്ടി പാപ്പന് പാലായുടെ സ്‌നേഹാദരവ്. സ്വാതന്ത്ര്യ സമര നേതാവായിരുന്ന ചെറിയാന്‍ ജെ കാപ്പന്റെ പുത്രന്‍ കൂടിയായ മാണി സി കാപ്പന്‍ എം എല്‍ എ പാലായുടെ സ്‌നേഹാദരവ് വീട്ടിലെത്തി നല്‍കിയപ്പോള്‍ ചടങ്ങിന് ഇരട്ടിമധുരം. പൊന്നാട അണിയിച്ചാണ് പാലായുടെ ആദരവ് നല്‍കിയത്. തുടര്‍ന്നു വേളാങ്കണ്ണിയില്‍ നിന്നും കൊണ്ടുവന്ന ജപമാലയും സമ്മാനിച്ചു. പാലാ സെന്റ് തോമസ് സ്‌കൂളില്‍ പഠിച്ചിരുന്ന കാലഘട്ടത്തിലാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള സമരങ്ങളില്‍
പങ്കെടുത്തത്. രണ്ടു വര്‍ഷം മുമ്പ് നൂറു വയസു പിന്നിട്ട ഇദ്ദേഹത്തെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യിക്കാന്‍ കൊണ്ടുപോകാന്‍ വാഹനവുമായി ആളുകള്‍ എത്തിയപ്പോള്‍ അത് നിരസിച്ച് നടന്നു പോയി വോട്ടു രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയോടു ഇദ്ദേഹം ആദരവ് പ്രകടിപ്പിച്ചിരുന്നു. നാട്ടിലെങ്ങും വൈദ്യുതി എത്തിക്കുന്നതിനുള്ള മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച ജോസഫ് പുരാതന ആയൂര്‍വ്വേദ വൈദ്യകുടുംബമായ കല്ലൂക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ പരേതയായ മറിയക്കുട്ടി ഇലവുങ്കല്‍ കൊട്ടുകാപ്പള്ളി കുടുംബാഗമാണ്.





0 Comments