പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ മോക് പാര്‍ലമെന്റ് സംഘടിപ്പിച്ചു. പഠനോത്സവം 2023 ന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ നാല്‍പത്തി അഞ്ചോളം വരുന്ന യു.പി വിഭാഗം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. അഞ്ജന അനില്‍കുമാര്‍ പ്രസിഡന്റായും, ജിസ്സ മരിയ സെബാസ്റ്റ്യന്‍ സ്പീക്കര്‍ ആയും, ഡോയല്‍ ജോര്‍ജ് പ്രധാനമന്ത്രിയായും രംഗത്തെത്തി. പ്രമേയ അവതരണം, പ്രത്യേക ശ്രദ്ധ ക്ഷണിക്കല്‍, ബില്ലവതരണം, സഭ ബഹിഷ്‌കരിക്കല്‍ തുടങ്ങിയ സഭാ നടപടികളും കുട്ടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍. റവ. ഫാ. ജയിംസ് കുന്നില്‍, ഹെഡ്മിസ്ട്രസ്സ് ജിജിമോള്‍ ആന്റണി, രക്ഷാകര്‍ത്തൃ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. അധ്യാപകരായ അനില സെബാസ്റ്റ്യന്‍, സനിഷ് എബ്രഹാം, ടിന്റു തോമസ്, ലിനീഷ് ജോസഫ്, ജീന ജെയിംസ്, കീര്‍ത്തി എസ്, ആല്‍ബര്‍ട്ട് എം ജോണ്‍ തുടങ്ങിയവര്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.


.webp)


0 Comments