മുത്തോലി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം നടന്നു. കാര്‍ഷിക മേഖലയിലെ സമഗ്രവികസനം, വനിതാ ശാക്തീകരണം, ദാരിദ്ര ലഘൂകരണം, റോഡ് വികസനം, ക്ഷീര വികസനം, ഗ്രീന്‍ ടൂറിസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി വൈസ് പ്രസിഡന്റ് ജയാ രാജുവാണ് ബജറ്റ് അവതരിപ്പിച്ചത്. 18.20 കോടി രൂപയുടെ വരവും 17.67 കോടി രൂപയുടെ ചെലവും ബജറ്റാണ് അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഗ്രീന്‍ ടൂറിസത്തിന്റെ ഭാഗമായി ആണ്ടൂര്‍ കവലയില്‍ ഗ്രീന്‍ ടൂറിസം പ്രൊജക്ട്, ടേക്ക് എ ബ്രേക്ക്, ഗ്രാമീണ ചന്ത, അനുബന്ധ പദ്ധതികള്‍ എന്നിവയ്ക്കായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനം, പി.എം.എ.വൈ ലൈഫ് മിഷന്‍ പദ്ധതി, കുടിവെള്ള പദ്ധതികള്‍, മാലിന്യ സംസ്‌ക്കരണം പട്ടികജാതി ക്ഷേമം, വനിതാക്ഷേമം, അഗതി രഹിത കേരളം പദ്ധതി, അങ്കണവാടി പോഷക പദ്ധതി, കാര്‍ഷിക മേഖല, ദാരിദ്ര ലഘൂകരണം എന്നിവയ്‌ക്കെല്ലാം ബജറ്റില്‍ തുക വകയിരുത്തി.





0 Comments