Breaking...

9/recent/ticker-posts

Header Ads Widget

വനിതകളുടെ ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.



ചോഴിയക്കാട്  നന്മ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.  വനിതകളുടെ  കൂട്ടായ്മയില്‍  വെളുത്തുള്ളി, മിക്‌സ്ഡ് വെജിറ്റബിള്‍,  നെല്ലിക്ക,തുടങ്ങിയ അച്ചാറുകള്‍, തേങ്ങ വറുത്ത ചമ്മന്തി പൊടി, പക്കാവട,അവല്‍  വിളയിച്ചത്  തുടങ്ങിയ  മായം  ചേര്‍ക്കാത്ത ഹോം മൈഡ് ഫുഡ് ഉത്പന്നങ്ങളു നിര്‍മ്മാണവും വിതരണവുമാണ് ആരംഭിച്ചത്.  നന്മ പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചോഴിയക്കാട് എന്‍.എസ് എസ് കരയോഗം പ്രസിഡന്റ് കെ.ആര്‍ ഹരികുമാറിനു ആദ്യ വില്‍പ്പന  നടത്തിക്കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. 100 കുടുംബങ്ങളുള്ള അസോസിയേഷന്റെ വനിതാ  കൂട്ടായ്മ 25 നാടന്‍ ഉത്പന്നങ്ങളാണ് നിര്‍മിച്ച് വിതരണം  ചെയ്യുന്നത്. സ്വയം  തൊഴിലിലൂടെ വീട്ടമ്മമ്മാര്‍ക്ക്   വരുമാനം ഉറപ്പു വരുത്തുകയാണ് അസോസിയേഷന്‍  ലക്ഷ്യമിടുന്നത്. സെക്രട്ടറി രാജീവ് ആര്‍, പ്രീത, ഗീത ,അമൃതവല്ലി, ശ്രീകല, സൗമ്യ നായര്‍, ജയശ്രീ, ബിന്ദു, പ്രഭ, ഹരികുമാര്‍, ഷൈജു  വര്‍ഗീസ്, രാജന്‍  ഡി, ഉത്തമന്‍  നായര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments