Breaking...

9/recent/ticker-posts

Header Ads Widget

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു



നീണ്ടൂര്‍ പഞ്ചായത്തിലെ മൂഴിക്കുളങ്ങര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒരുവട്ടം കൂടി എന്ന പേരില്‍ സംഘടിപ്പിച്ചു. സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെ തലമുറകളുടെ സംഗമം ആണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, മത്സരങ്ങള്‍, പൊതുസമ്മേളനം, എന്‍ഡോമെന്റ് വിതരണം കയ്യെഴുത്തു മാസിക പ്രകാശനം, കുട്ടികളുടെ കലാ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. സമ്മേളനത്തില്‍ നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രദീപ് അധ്യക്ഷനായിരുന്നു.  സംഘാടക സമിതി ചെയര്‍മാന്‍ പി ബി രമേശന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹൈമി ബോബി, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പുഷ്പമ്മ തോമസ്, വികസന സമിതി അധ്യക്ഷന്‍മാരായ  പി.ഡി.ബാബു, എം. കെ. ശശി, രാഗിണി. കെ.എസ്, പിടിഎ പ്രസിഡണ്ട് രാജേഷ് ആര്‍ സി, ഹെഡ്മിസ്ട്രസ് സീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍  ആദ്യകാല പ്രഥമ അധ്യാപികയെയും, പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഒളിമ്പ്യന്‍ മേഴ്‌സി കുട്ടനെയും ചടങ്ങില്‍ ആദരിച്ചു.




Post a Comment

0 Comments