കേരള എന്‍.ജി.ഒ യൂണിയന്‍ കോട്ടയം ജില്ല വജ്ര ജൂബിലി സമ്മേളനം സമാപിച്ചു.,കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍ നടന്നുവന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവനാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസമായ ഞായറാഴ്ച നടന്ന സൗഹൃദ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ജനാധിപത്യം അപകടാവസ്ഥയിലാക്കുന്ന ഭരണസംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം.എന്‍ അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. കെ. എസ്.ടി.എ ജില്ലാ പ്രസിഡണ്ട് ടി രാജേഷ്, കെ.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.പി പ്രമോദ് കുമാര്‍, എം.ജി.യു.ഇ.എ ജനറല്‍ സെക്രട്ടറി കെ.പി ശ്രീനി, എ.കെ.ജി.സി.ടി ജില്ലാ സെക്രട്ടറി ഡോക്ടര്‍ രഞ്ജിത്ത് മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് എന്നിവയും നടന്നു.





0 Comments