ഓണംതുരുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 110-ാമത് വാര്‍ഷികാഘോഷവും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, പൂര്‍വ്വാധ്യാപകരെ ആദരിക്കലും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച സ്‌കൂള്‍ പ്രതിഭകള്‍ക്ക് അനുമോദനം, സര്‍ട്ടിഫിക്കറ്റ് വിതരണം, യാത്രയയപ്പ് സമ്മേളനം, കലാസന്ധ്യ, എന്നിവ നടന്നു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത് രാജ് ആര്‍ അധ്യക്ഷന്‍ ആയിരുന്നു. ഹെഡ്മിസ്ട്രസ് എം.ആര്‍ സതികുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍ എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി ബാബു, എം.കെ ശശി, എം മുരളി, കെ.എസ് രാഗിണി, സ്‌കൂള്‍ ലീഡര്‍ അഭിനവ് അഭിലാഷ്, വിദ്യാര്‍ത്ഥി പ്രതിനിധി അര്‍ജുന്‍ സുരേഷ്, മാതൃ സംഗമം ചെയര്‍പേഴ്‌സണ്‍ കൃഷ്‌ണേന്ദു സി.വി. അധ്യാപിക നസീറ പി.കെ, റ്റീന ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ചടങ്ങില്‍ ഹൊറൈസണ്‍ ഗ്രൂപ്പ് കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനാവശ്യമായ തുക സ്‌കൂളധികൃതര്‍ക്ക് കൈമാറി.





0 Comments