സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഞായറാഴ്ച്ച പ്രതിഷേധ ദിനം ആചരിച്ചു. പള്ളികളില്‍ കുര്‍ബാനയ്ക്കുശേഷം പ്രമേയം പാസാക്കുകയും വിശദീകരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മുതല്‍ തിരുവനന്തപുരത്ത് പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും ഉപവാസ പ്രാര്‍ത്ഥന നടത്തും. ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് പ്രതിഷേധ നടപടികളിലേക്ക് സഭ നീങ്ങിയത്. പ്രതിഷേധങ്ങള്‍ക്കൊപ്പം സര്‍ക്കാരുമായി വിവിധ തലങ്ങളില്‍ ചര്‍ച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്. ഏറ്റുമാനൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ഇടവക സമൂഹത്തിന്റെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കു ശേഷം പള്ളി വികാരി ഫാദര്‍ കുര്യാക്കോസ് ടോമി സഭയുടെപ്രതിഷേധം ഇടവക സമൂഹവുമായി പങ്കുവെച്ചു. പള്ളി ട്രസ്റ്റി റെജി മണലേല്‍ പ്രതിഷേധ പ്രമേയം വായിച്ചു.


.webp)


0 Comments