പത്മനാഭ മാരാര്‍ സ്മാരക ക്ഷേത്ര വാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നാലാമത് പത്മനാഭ മാരാര്‍ സ്മൃതി പുരസ്‌കാരം ആനിക്കാട് കൃഷ്ണകുമാറിന് ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍ സമര്‍പ്പിച്ചു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവ വേദിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം ട്രസ്റ്റി കാരനാട്ട് നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കീഴില്ലം ഗോപാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പലപ്പുഴ വിജയകുമാര്‍, സുമേഷ് മാരാര്‍ രാമപുരം, പി.എം ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments