Breaking...

9/recent/ticker-posts

Header Ads Widget

സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ തീരുമാനം.



പാലാ നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കാന്‍ തീരുമാനം. ക്യാമറകള്‍ തകരാറില്‍ ആയതോടെ വാഹന അപകടങ്ങളും മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളും യഥാസമയം കാണാനും നടപടി സ്വീകരിക്കാനും കഴിയാതെ പോലീസും ബുദ്ധിമുട്ടിലാണ്. ക്യാമറകള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഒന്നേകാല്‍ ലക്ഷത്തോളം മുടക്കിയാണ് ക്യാമറകള്‍ നന്നാക്കാന്‍ പാലാ നഗര സഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരിക്കുന്നത്. പതിനാറ് ക്യാമറകള്‍ ആണ് തകരാറില്‍ ആയിരിക്കുന്നത്.




Post a Comment

0 Comments