Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ മീനച്ചിലാറിന്റെ തീരത്ത് മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു



പാലായില്‍ മീനച്ചിലാറിന്റെ തീരത്ത് മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. റിവര്‍വ്യൂ റോഡില്‍ പൊന്‍കുന്നം പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിനു താഴെയാണ് തീ പടര്‍ന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യ വസ്തുക്കളാണ് ഇവിടെ കൂടിക്കിടന്നത്.  പന്ത്രണ്ടു മണിയോടെയാണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. ആളിക്കത്തിയ തീ പടര്‍ന്ന് മുകള്‍ ഭാഗം വരെയെത്തിയിരുന്നു. റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ക്കും തീപിടിക്കാനുളള സാധ്യത ആശങ്കയ്ക്കിടയാക്കി. പാലാ ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ ബിജുമോന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. മാലിന്യക്കൂമ്പാരം ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പ്രവര്‍ത്തനത്തിനും ബുദ്ധിമുട്ടുളവാക്കി. ജലനിരപ്പു താഴ്ന്ന മീനച്ചിലാറിന്റെ തീരങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാന്‍ വ്യാപാരികളും, പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന ആവശ്യമുയരുകയാണ്. പാലായിലെ കുടിവെള്ള വിതരണത്തിനായി ജലം സംഭരിക്കുന്ന ഭാഗത്ത് മാലിന്യം തള്ളുന്നത് പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്. ബ്രഹ്‌മപുരത്ത് മാലിന്യ മലയ്ക്ക് തീപിടിച്ചത് വിഷപ്പുക പടരാന്‍ കാരണമായപ്പോള്‍ പാലായില്‍ ജല സ്രോതസ്സില്‍ മാലിന്യങ്ങള്‍ തള്ളുന്നതൊഴിവാക്കാന്‍ കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments