പാലാ ഗാഡലൂപ്പ മാതാ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ വി.യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. രാവിലെ മുതല്‍ ആരംഭിച്ച പുഷ്പ നേര്‍ച്ച സമര്‍പ്പണത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തിരുനാള്‍ കുര്‍ബാനക്ക് വികാരി റവ. ഫാ. മാത്യു ഒഴത്തില്‍, റവ. ഫാ. ജിസ് സ്‌കറിയ ആനിക്കല്‍, റവ. ഫാ. ആഗ്‌നല്‍ റോഡ്രിസ്, റവ. ഫാ. സെബാസ്റ്റ്യന്‍ പ്ലാത്തോട്ടം എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്, നടന്ന ഊട്ടു നേര്‍ച്ചയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി റവ. ഫാദര്‍ മാത്യു ഒഴത്തില്‍, ഇടവക സമിതി സെക്രട്ടറി പി.വി. ജോര്‍ജ് പള്ളിപ്പറമ്പില്‍, പി.ഡി.സി സെക്രട്ടറി ജൂബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments