പാലാ ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 3.75 കോടി രൂപ വിനിയോഗിക്കുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ അറിയിച്ചു. ഡിജിറ്റല്‍ എക്‌സ്‌റേ മെഷ്യന്‍, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷ്യന്‍, ദന്തല്‍ എക്‌സ്‌റേ മെഷ്യന്‍, ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ മുതലായവയാണ് വാങ്ങിക്കുന്നത്. ഇതോടെ പാലാ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 2014ല്‍ അനുവദിക്കപ്പെട്ട 3.75 കോടിയോളം രൂപ വിനിയോഗിപ്പെടാതെ കിടക്കുകയായിരുന്നു. ഒന്‍പത് വര്‍ഷക്കാലത്തിലേറെയായി ഉപയോഗിക്കപ്പെടാത്ത കിടന്നിരുന്നതിനാല്‍ തുക റദ്ദാക്കപ്പെടുന്ന അവസ്ഥയിലുമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മാണി സി കാപ്പന്‍ ആരോഗ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തുടങ്ങിയവരുമായി ചര്‍ച്ചകളും തുടര്‍ നടപടികളും തിരുവനന്തപുരത്തും പാലായിലും നടത്തി. ഇങ്ങനെ എം.എല്‍.എ നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കപ്പെടാതെ കിടന്ന തുക വിനിയോഗിക്കാന്‍ തീരുമാനമാകുകയായിരുന്നു.





0 Comments