പാലാ പോളിടെക്‌നിക് കോളജില്‍ SFI-ABVP സംഘര്‍ഷം. പാലാ പോളിടെക്‌നിക്കില്‍ ഇന്റര്‍പോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച്ച രാത്രി സംഘര്‍ഷമുണ്ടായത്. കൊടി തോരണങ്ങള്‍ കെട്ടുന്നതുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ABVP പ്രവര്‍ത്തകനായ വിഷ്ണുവിന് പരിക്കേറ്റു. സംഘടിച്ചെത്തിയ SFI-DYFI പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി വീണ്ടും ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ എഡ്വിനെയും SFI -DYFI പ്രവര്‍ത്തകര്‍ ആക്രമിച്ച് പരിക്കേല്‍പിച്ചു. സംഘര്‍ത്തില്‍ പ്രവര്‍ത്തകനായ മൃദുലിനും പരിക്കേറ്റു. മൃദുല്‍ കോട്ടയം മെഡിക്കല്‍ കോളജിലും, വിഷ്ണു ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.





0 Comments