പാലാ പ്രവിത്താനം ടൗണിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു ആണ് മരിച്ചത്. 22 വയസ്സായിരുന്നു. രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡില്‍ ആയിരുന്നു അപകടം. ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹര്‍ഷല്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ റോഡിലേക്ക് വീഴുകയായിരുന്നു. ഹര്‍ഷന്റെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷല്‍ സംഭവം സ്ഥലത്ത് തന്നെ മരിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.





0 Comments