പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മുട്ടുചിറ സോണ്‍ വാര്‍ഷികവും, വനിതാ ദിനാചരണവും കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൈനമ്മ സാജു ഉദ്ഘാടനം ചെയ്തു. പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ പി.എസ്.ഡബ്ല്യു.എസ് സോണല്‍ രക്ഷാധികാരി ഫാദര്‍ അബ്രഹാം കൊല്ലത്താനത്ത് മലയില്‍ അധ്യക്ഷനായിരുന്നു. പി.എസ്.ഡബ്ല്യു.എസ് രൂപത ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടര്‍ ജാസ്മിന്‍ അലക്‌സ് വനിതാദിന സന്ദേശം നല്‍കി. പി.എസ്.ഡബ്ല്യു.എസ് സോണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ജോഷി ഇടയന്തരത്ത്, ലിജി ജോണ്‍, പി.എസ്.ഡബ്ല്യു.എസ് യൂണിറ്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് ഈറ്റക്കുന്നേല്‍, പി.ജെ ജോസഫ് പൂവക്കോട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.





0 Comments