പാലാ സെന്റ് തോമസ് കോളജ് അലുംനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ സമര്‍പ്പണം നടന്നു. 2022 ലെ ബിഷപ് വയലില്‍ പുരസ്‌കാരം ലഫ്റ്റനന്റ് ജനറല്‍ മൈക്കിള്‍ മാത്യൂസിന് കേരള ലോകായുക്ത ജസ്‌ററിസ് സിറിയക് ജോസഫ് സമര്‍പ്പിച്ചു. റവ.ഫാദര്‍ പൗലോസ് കുന്നത്തേടം അവാര്‍ഡ് ഫാദര്‍ തോമസ് ഓലിക്കലിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ്് തടത്തില്‍ സമര്‍പ്പിച്ചു. സെന്റ് ജോസഫ്‌സ് ഹാളില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍ അധ്യക്ഷനായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയിംസ് ജോണ്‍ മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തിലെ മെഡല്‍ ജേതാക്കളായ പ്രൊഫ കെ.സി സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, റ്റി.ജെ തോമസ് തോപ്പില്‍, ഗോപാലകൃഷ്ണന്‍ പടിപ്പുരയ്ക്കല്‍ എന്നിവരെ ആദരിച്ചു ലഫ്റ്റനന്റ് ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരവും, ഫാദര്‍ തോമസ് ഓലിക്കലും മറുപടി പ്രസംഗം നടത്തി. അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി ജിമ്മി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഡോ സാബു ഡി മാത്യു, ട്രഷറര്‍ സോജന്‍ പുല്ലാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments