കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തണ്ണീര്‍പ്പന്തല്‍ ആരംഭിച്ചു. സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് പാലാ ടൗണ്‍ ബ്രാഞ്ചിന്റെ സമീപം നീതി മെഡിക്കല്‍സിന്റെ എതിര്‍വശത്തായി സൗജന്യ ദാഹജല വിതരണം ആരംഭിച്ചിരിക്കുന്നത്. തണ്ണീര്‍പ്പന്തലിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ് ശശിധരന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ബിനു പുളിക്കകണ്ടം, ബാങ്കിന്റെ സഹകാരികളും, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരും, ജീവനക്കാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.





0 Comments