Breaking...

9/recent/ticker-posts

Header Ads Widget

പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് തുടക്കമായി.



പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഉമാ-മഹേശ്വരന്മാര്‍ക്ക് കലശാഭിഷേകം, ഉമാമഹേശ്വര പൂജ എന്നിവ നടന്നു. ഉച്ചയ്ക്ക് പ്രസാദമൂട്ട് വൈകീട്ട് ദീപാരാധന, ദീപക്കാഴ്ച എന്നിവയും നടന്നു. തിരുവരങ്ങല്‍ തിരുവാതിര കളി, ഭരതനാട്യം, നൃത്തസന്ധ്യ എന്നിവയും അരങ്ങേറി. ഏപ്രില്‍ 2 ന് തിരുമുഖ സമര്‍പ്പണം, ചുറ്റുമതില്‍ സമര്‍പ്പണം, 3 ന്  ജീവത എഴുന്നള്ളത്ത് എന്നിവ നടക്കും. മീനപ്പൂര ദിനത്തില്‍ പൊങ്കാല, പൂമൂടല്‍, പൂരം ഇടി എന്നിവയും നടക്കും.




Post a Comment

0 Comments