എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൈക സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം, സംഘടിപ്പിച്ചു. വാര്‍ധക്യവും രോഗവും മൂലം വിഷമിക്കുന്ന നിരവധിയാളുകള്‍ സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു. പ്രായമുള്ള വരുടെ നൃത്തവും, നാടന്‍ പാട്ടും, സിനിമാ ഗാനവുമെല്ലാ ശ്രദ്ധയാകര്‍ഷിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവര്‍ക്ക് ഇത്തരം സ്‌നേഹസംഗമങ്ങള്‍ ആശ്വാസമാവുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാണി. സി. കാപ്പന്‍. എം. എല്‍. എ. പറഞ്ഞു.എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗങ്ങളായ ടി. എന്‍. ഗിരീഷ് കുമാര്‍ , ജോസ് മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തoഗങ്ങളായ ബെറ്റി റോയ് . പ്രൊഫ. എം. കെ. രാധാകൃഷ്ണന്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വില്‍സണ്‍, ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയമാന്‍ അഖില്‍ അപ്പുക്കുട്ടന്‍, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സൂര്യാമോള്‍. മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ് , ദീപ ശ്രീജേഷ്, സിനിമോള്‍, കാക്കശ്ശേരില്‍, നിര്‍മ്മല ചന്ദ്രന്‍ , ജെയിംസ് ജീരകത്ത് , ജിമ്മിച്ചന്‍ ഈറ്റത്തോട്ട് , യമുന പ്രസാദ്, പൈക സാമൂഹിക ആരോഗ്യ കേന്ദ്രo സൂപ്രണ്ട് ഡോക്ടര്‍ ജെയ്‌സി കട്ടപ്പുറം, ചലച്ചിത്ര താരം ദര്‍ശന സുദര്‍ശന്‍ , ചാക്കോ കോക്കാട്ട്, എന്നിവര്‍ സംസാരിച്ചു. മാസ് മീഡിയ ഡപ്യൂട്ടി ഡയറക്ടര്‍ സി. ജെ ജയിംസ് ., സി. പി. സൂരേഷ് ബാബു ( ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍) മോളമ്മ തോമസ് എന്നിവര്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായുളള ക്ലാസുകള്‍ നയിച്ചു


.webp)


0 Comments