കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയന്‍ പിടിയില്‍. കൊഴുവനാല്‍ വലിയപറമ്പില്‍ വീട്ടില്‍ പാണ്ടി ജയന്‍ എന്ന് വിളിക്കുന്ന ജയന്‍ എന്നയാളെയാണ് പാലാ പോലീസ് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞദിവസം വൈകിട്ട് ഇയാളുടെ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇത് തടയാന്‍ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജയനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് പാലാ സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എസ്.ഐ ബിനു വി. എല്‍, സി.പി.ഓ മാരായ ജോസ് സ്റ്റീഫന്‍, മഹേഷ്, ശ്യാംലാല്‍, ജോഷി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





0 Comments