Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവുo, രക്ഷാകര്‍തൃദിനവും , യാത്രയയപ്പ് സമ്മേളനവും



പേരൂര്‍ പൂവത്തുംമ്മൂട് സൗത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ 61 മത്  വാര്‍ഷികാഘോഷവുo,  രക്ഷാകര്‍തൃദിനവും ,  യാത്രയയപ്പ് സമ്മേളനവും ഞായറാഴ്ച നടന്നു. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ ഉച്ചഭക്ഷണശാലയ്ക്ക്  വേണ്ടി 10 ലക്ഷം രൂപ മന്ത്രി അനുവദിച്ചു. 36 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രഥമ അധ്യാപിക രശ്മി ടീച്ചറിന് യാത്രയയപ്പ് നല്‍കി.  ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ചടങ്ങില്‍  അധ്യക്ഷത വഹിച്ചു. അധ്യാപിക സിന്ധു കെ.എന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ കെ. ജെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.  നിനവ് കയ്യെഴുത്ത് മാസികയുടെ പ്രകാശനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്. ബീന നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ശോഭന കുമാരി,  ബിനോയി കെ ചെറിയാന്‍,  ഏറ്റുമാനൂര്‍ ബിപിസി സന്ദീപ് കൃഷ്ണന്‍,  പിടിഎ പ്രസിഡന്റ് മനു ആര്‍ നായര്‍, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ എ.ആര്‍. കൃഷ്ണ,  സീനിയര്‍ അസിസ്റ്റന്റ് അംബികാ ദേവി,  അധ്യാപകന്‍ അനീഷ് നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments