Breaking...

9/recent/ticker-posts

Header Ads Widget

കിളിക്കൊഞ്ചല്‍ പഠനോത്സവവും ഇംഗ്ലീഷ് കാര്‍ണിവലും



പിറയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ കിളിക്കൊഞ്ചല്‍  പഠനോത്സവവും ഇംഗ്ലീഷ് കാര്‍ണിവലും നടന്നു. കുട്ടികളുടെ  പാഠ്യ പാഠ്യേതര മികവുകളുടെ പ്രദര്‍ശന വേദിയായ പഠനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. വാദ്യോപകരണങ്ങളുടെയും കലാരൂപങ്ങളുടെയും പ്രദര്‍ശന വേദിയായ മേളിതം കലാമ്യൂസിയത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു ഹര്‍മോണിയവും വയലിനും മൃദംഗവും കഥകളി രൂപങ്ങളും കലാ മ്യൂസിയത്തില്‍ കൗതുകക്കാഴ്ചയായി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ  PG സുരേഷ്, തോമസ് മാളിയേക്കല്‍,  PTA വൈസ് പ്രസിഡന്റ് , സൈമണ്‍ ജോണ്‍, ദേവാംഗന നമ്പൂതിരി, ഹെഡ്മിസ്ട്രസ് ശ്രീകല തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ സ്റ്റാളുകളും കലാപരിപാടികളും കലാ മ്യൂസിയവും കൗതുകക്കാഴ്ചയായപ്പോള്‍ രക്ഷിതാക്കളും പൊതുജനങ്ങളും കിളിക്കൊഞ്ചലില്‍ പങ്കുചേരാനെത്തി.




Post a Comment

0 Comments