Breaking...

9/recent/ticker-posts

Header Ads Widget

പോക്‌സോ കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 70000 രൂപ പിഴയും



പോക്‌സോ കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിലാണ് ഞീഴൂര്‍ സ്വദേശിയായ മത്തായി എന്ന 65 കാരനെ കോടതി ശിക്ഷിച്ചത്. കോട്ടയം ഫാസ്റ്റ്ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ടിറ്റോ ജോര്‍ജാണ് ശിക്ഷ വിധിച്ചത്. 2017 ല്‍ നടന്ന സംഭവത്തില്‍ കടുത്തുരുത്തി സി.ഐ  ആയിരുന്ന കെ.പി ടോംസണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.




Post a Comment

0 Comments