Breaking...

9/recent/ticker-posts

Header Ads Widget

പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മേഖലാ വാര്‍ഷികവും വനിതാദിനാഘോഷവും



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി മേഖലാ വാര്‍ഷികവും വനിതാദിനാഘോഷവും കോതനല്ലൂരിലെ കന്തീശങ്ങളുടെ പള്ളി പാരിഷ്  ഹാളില്‍ നടന്നു. പി എസ് ഡബ്ലിയു എസ് ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ വാര്‍ഷികാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഒന്നിച്ചുനിന്നാല്‍ നേട്ടങ്ങളുടെ വഴികളിലേക്ക് മുന്നേറുവാന്‍ കഴിയുമെന്നും പ്രതിസന്ധികളെ കൂട്ടായ്മയുടെ അതിജീവിക്കുവാന്‍ കഴിയുമെന്നും ഫാദര്‍ തോമസ് കിഴക്കേല്‍ പറഞ്ഞു. മേഖല രക്ഷാധികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍ അധ്യക്ഷ പ്രസംഗം നടത്തി. കര്‍ഷക ഫെഡറേഷന്‍ ഡയറക്ടറും, മാന്‍വെട്ടം ഫുഡ് പ്രൊഡക്ഷന്‍ രക്ഷാധികാരിയുമായ ഫാദര്‍ സൈറസ് വേലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ ജിഷ സി.എം.സി വനിതാ ദിന സന്ദേശം നല്‍കി. പിഎസ്ഡബ്ലിയുഎസ് സോണല്‍ കണ്‍വീനര്‍ ലീലാമ്മ മാത്യു, സോണ്‍ കോഡിനേറ്റര്‍ സാലി ബേബി, സോണ്‍ ഡയറക്ടര്‍ ഫാദര്‍ ആല്‍ബിന്‍ പുതുപ്പറമ്പില്‍, ഫാദര്‍ കുര്യന്‍ വരിക്കമാക്കില്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി എം ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments