Breaking...

9/recent/ticker-posts

Header Ads Widget

PSWS സോണ്‍ വാര്‍ഷികവും വനിതാദിനാഘോഷവും



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ സോണ്‍ വാര്‍ഷിവും വനിതാദിനാഘോഷവും ളാലം സെന്റ് മേരിസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് എസ് എസ് ബെസ്റ്റ് എസ്എച്ച്ജി അവാര്‍ഡ് ദാനവും എംഎല്‍എ നിര്‍വഹിച്ചു.  പിഎസ് ഡബ്ലിയു എസ് പാലാ സോണ്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് ഒഴുകിയില്‍ അധ്യക്ഷ പ്രസംഗം നടത്തി. ലാലം പഴയ പള്ളി വികാരി ഫാ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി എസ് ഡബ്ലിയു എസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍മാന്‍ സാവിയോ കാവുകാട്ട് , പി എസ് ഡബ്ലിയു എസ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ടോമി മടിക്കങ്കല്‍ എന്നിവര്‍ പങ്കെടുത്തു. സിസി ജോസഫ് ,സൗമ്യ സജി ,സൗമ്യ ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അംഗങ്ങളുടെ കലാപരിപാടികള്‍ പൊതു സമ്മേളനത്തിന് മറ്റ് കൂട്ടി




Post a Comment

0 Comments