പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികവിന്റെ പ്രകടനങ്ങളുമായി പുന്നത്തുറ സെന്റ് തോമസ് എല്‍.പി.എസില്‍ പഠനോത്സവം നടന്നു. പരിപാടികളുടെ ഉദ്ഘാടനവും, അവതരണവും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നടത്തിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥി എയ്ഡന്‍ മനോജ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സജി അധ്യക്ഷനായിരുന്നു. ക്രിസ്റ്റി മരിയ മനോജ് സ്വാഗതമാശംസിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഓസിയ ആശംസകളര്‍പ്പിച്ചു കുട്ടികള്‍ അവതരിപ്പിച്ച പഠന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്തു. കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം 4 -ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.മാത്യൂസ്, ജോജി, കൃപ, അന്ന ഫിലിപ്പ്, ആശിഷ്, സാറാ, വിമല്‍ എന്നിവര്‍ ആനിമല്‍ സോങ് അവതരിപ്പിച്ചു ആക്ഷന്‍ സോങ് വീരബാഹു സ്‌കിറ്റ് എന്നിവയും ശ്രദ്ധയാകര്‍ഷിച്ചു. ഫസ്റ്റ് എയ്ഡ് നല്‍കുന്ന രീതികളും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.





0 Comments