രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റല്‍ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ഇടയനാല്‍ സ്റ്റാന്‍ലി , കുന്നപ്പള്ളി വടയാറ്റുകുന്നേല്‍ മനു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും രാമപുരം ഹെല്‍ത്ത് സെന്ററില്‍ രോഗിയുമായി എത്തുകയും ഡോക്ടര്‍ പരിശോധിച്ച് വിടാന്‍ തുടങ്ങിയപ്പോള്‍ രോഗിയെ അഡ്മിറ്റ് ആക്കണം എന്നുള്ള ആവശ്യവുമായി ഇരുവരും വരികയും അതില്‍ വഴങ്ങാതിരുന്ന ഹോസ്പിറ്റല്‍ ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ആയിരുന്നു. തുടര്‍ന്ന് ഹോസ്പിറ്റല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും, പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.





0 Comments