രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി. ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടന്ന തൃക്കൊടിയേറ്റിന് തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ കുരുപ്പക്കാട്ടു ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി ബ്രഹ്‌മശ്രീ പരമേശ്വരന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍ച്ച് 12 മുതല്‍ 17 വരെ തീയതികളില്‍ ഉത്സവ ബലിദര്‍ശനം ഉണ്ടായിരിക്കും. എല്ലാദിവസവും പ്രസാദമൂട്ടും ഉണ്ടായിരിക്കും. മാര്‍ച്ച് 18 ശനിയാഴ്ച 12 30ന് ആറാട്ട് സദ്യ. വൈകിട്ട് നാലുമണിക്ക് അമനകര ശ്രീ ഭാരത സ്വാമി ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്. 7.30ന് ആറാട്ട് എതിരേല്‍പ്പ് എന്നിവയും നടക്കും.





0 Comments