Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 11 മുതല്‍



രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം  മാര്‍ച്ച് 11 മുതല്‍  18 വരെ നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. മാര്‍ച്ച് 11ന് രാവിലെ എട്ടിന് കൊടിക്കുറ സമര്‍പ്പണം നടക്കും. രാത്രി  8 മണിക്ക് നടക്കുന്ന തൃക്കൊടിയേറ്റിന് തന്ത്രി  കുരുപ്പക്കാട്ടു ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി  പരമേശ്വരന്‍ നമ്പൂതിരിയും  മുഖ്യ കാര്‍മികത്വം വഹിക്കും.  മാര്‍ച്ച് 12 മുതല്‍ 17 വരെ തീയതികളില്‍  ഉത്സവ ബലിദര്‍ശനം ഉണ്ടായിരിക്കും. എല്ലാദിവസവും പ്രസാദമൂട്ടും നടക്കും. ഉത്സവ ദിവസങ്ങളില്‍ തിരുവരങ്ങില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. മാര്‍ച്ച് 18 ശനിയാഴ്ച ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ആറാട്ടു ദിവസം രാവിലെ 10 ന്  ശ്രീബലി എഴുന്നള്ളിപ്പിന് മേള ചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ 60ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളവും ഉണ്ടായിരിക്കും 12 30ന് ആറാട്ട് സദ്യ. വൈകിട്ട് നാലുമണിക്ക് അമനകര ശ്രീ ഭാരത സ്വാമി ക്ഷേത്രത്തിലേക്ക് ആറാട്ട് പുറപ്പാട്. 7.30ന് ആറാട്ട് എതിരേല്‍പ്പ് എന്നിവയും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ ക്ഷേത്രം മാനേജര്‍ രഘു കുന്നൂര്‍ മന, ട്രെസ്റ്റി അഡ്വക്കറ്റ് എ.ആര്‍ ബുദ്ധന്‍, ടി കെ രവീന്ദ്രന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments