Breaking...

9/recent/ticker-posts

Header Ads Widget

റംസാന്‍ വ്രതാനുഷ്ഠാനത്തിന് ആരംഭം



റംസാന്‍ മാസം പിറന്നതോടെ ഇസ്ലാം സമൂഹം റംസാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമിട്ടു. കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതോടെയാണ്  വ്യാഴാഴ്ച മുതല്‍ റംസാന്‍ മാസാചരണത്തിന് തുടക്കമായത്. മസ്ജിദുകളില്‍ തറാവീഹ് നമസ്‌കാരത്തിന് തുടക്കം കുറിച്ചു. ഖത്തര്‍, കുവൈത്ത് ,യുഎഇ, സൗദി, ബഹറിന്‍,  ഒമാന്‍ എന്നിവിടങ്ങളിലും വ്യാഴാഴ്ച മുതലാണ് റംസാന്‍ വ്രതാനിഷ്ഠാനത്തിന്  ആരംഭം കുറിക്കുന്നത്.  പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങളെയും അതിജീവിച്ച് ഇസ്ലാം മത വിശ്വാസികള്‍ നിസ്‌കാരത്തിനായി വ്രതാനുഷ്ഠാനങ്ങളോടെ മസ്ജിദുകളില്‍ എത്തിത്തുടങ്ങി. ഏറ്റുമാനൂര്‍ പാറകണ്ടം ജുമാ മസ്ജിദില്‍  ബഷീര്‍ ബാഫഖി തങ്ങള്‍ റംസാന്‍ ദിന സന്ദേശം നല്‍കി.  പകല്‍ ജലപാനം പോലും ഒഴിവാക്കി ഭക്ഷണ നിയന്ത്രണങ്ങളും പ്രാര്‍ത്ഥനകളുമായി കടുത്ത വ്രതാചരണമാണ് റംസാന്‍ മാസത്തില്‍ ഇസ്ലാം സമൂഹം നടത്തുന്നത്.




Post a Comment

0 Comments