സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി റേഷന്‍ വിതരണം സ്തംഭിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിനില്‍ക്കുന്ന സാധാരണ ജനങ്ങള്‍ റേഷന്‍ മേഖലാ സ്തംഭിച്ചതോടുകൂടി പട്ടിണിയിലേക്ക് തള്ളിയിടപ്പെട്ടിരിക്കുക ണെന്നും അദ്ധേഹം പറഞ്ഞു. അടിയന്തരമായി സെര്‍വ്വര്‍ തകരാറ് പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യ ജനാധിപത്യ മുന്നണിയും നേതൃത്വം നല്‍കുമെന്നും സര്‍വ്വര്‍ തകരാറിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ മേല്‍ കെട്ടിവെച്ച് തടി തപ്പാനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോകില്ലെന്നും സജി പറഞ്ഞു.





0 Comments