അയര്‍ക്കുന്നം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പെടുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പതിപ്പടി കമ്പനിക്കടവ് അപ്രോച്ച് റോഡ് ജനകീയ കൂട്ടായ്മയില്‍ വീതിയുള്ള റോഡ് ആക്കി മാറ്റുന്നു. നിലവില്‍ നാലര മീറ്റര്‍ വീതി മാത്രം ഉണ്ടായിരുന്ന ഈ റോഡിന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 6 മീറ്ററിലധികം വീതിയാക്കി മാറ്റും. കണ്‍വീനര്‍ ജോഷി മുത്തൂറ്റ്, ചെയര്‍മാന്‍ അനില്‍കുമാര്‍ കുറുപ്പുംമഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതങ്ങ് കമ്മിറ്റിയാണ് റോഡ് നിര്‍മ്മാണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. റോഡ് വികസനത്തിനൊപ്പം വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ഭൂമി ഏറ്റെടുത്തവരുടെ മതിലുകള്‍ അടക്കമുള്ളവ കെട്ടി നല്‍കുകയും ചെയ്യുന്ന ചുമതലയും ജനകീയ സമിതി ഏറ്റെടുത്തിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ ഒരു മനസ്സോടെയാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത് എന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. റോഡ് വികസനത്തിനായി നഷ്ടങ്ങള്‍ സഹിച്ചും വിലപ്പെട്ട മരങ്ങള്‍ വരെ മുറിച്ചുമാറ്റി കൊടുക്കുവാന്‍ പ്രദേശവാസികള്‍ തയ്യാറായിട്ടുണ്ട്. ആഞ്ഞിലിയും പ്ലാവും വെട്ടി നീക്കിയും ഭൂമിയും വിട്ടുനല്‍കിയാണ് ഷാജു തോമസ് ആലക്കല്‍ ജനകീയ സമിതിയോട് സഹകരിച്ചത്.





0 Comments