Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ മാര്‍ക്കറ്റ്- മുണ്ടുവേലിപ്പടി റോഡ് നിര്‍മ്മാണോഉദ്ഘാടനം



ജില്ലാ പഞ്ചായത്ത്  ഫണ്ടായ പതിനേഴ് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന അതിരമ്പുഴ മാര്‍ക്കറ്റ്- മുണ്ടുവേലിപ്പടി റോഡ്  നിര്‍മ്മാണോഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. താറുമാറായി കിടക്കുന്ന റോഡിന്റെയും കലുങ്കിന്റയും പൂര്‍ണ്ണമായ നവീകരണത്തിന് വികസന ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് റോസമ്മ സോണി പറഞ്ഞു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍  അദ്ധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സ് വര്‍ഗീസ്, അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പി. ദേവസ്യ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് അഞ്ജലി, ഫസീന സുധീര്‍,ബിജു വലിയമല,ഹരി പ്രകാശ്, ജെയിംസ് തോമസ്,ജോസ് അമ്പലക്കളം, കെ.ടി. ജെയിംസ്,ജോജോ ആട്ടയില്‍, സിനി ജോര്‍ജ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ജി. ഹരിദാസ്, എന്‍. കെ. ജലീല്‍, ജെയ്‌സണ്‍ ജോസഫ്, മൈക്കിള്‍ ജെയിംസ്, സാബു പീടിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments