Breaking...

9/recent/ticker-posts

Header Ads Widget

തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് കൊടിയേറി.



തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ബുധനാഴ്ച വൈകിട്ട് 7 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി താഴമണ്‍ കണ്ഠരര് മോഹനര് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവരങ്ങില്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ  നിര്‍വഹിച്ചു. ചലച്ചിത്രതാരം മനോജ് കെ ജയന്‍ കലാ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു മാര്‍ച്ച് 21 ന് തിരുനക്കര പകല്‍പൂരം അരങ്ങേറും. 24 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments