ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഡോ സിന്ധു മോള്‍ ജേക്കബ് അവതരിപ്പിച്ചു. യോഗത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍ അധ്യക്ഷനായിരുന്നു. 30.88 കോടി രൂപ വരവും, 30.67 കോടി രൂപ ചെലവും 21.25 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കരുതല്‍ മൊബൈല്‍ ലാബറട്ടറി വനിതകള്‍ക്കായി അമ്മവീട്, ഹോസ്റ്റല്‍ എന്നിവ നടപ്പാകും മോനിപ്പള്ളി, മരങ്ങാട്ടുപിള്ളി, കുറുമുള്ളൂര്‍ എന്നിവിടങ്ങളില്‍ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിക്കാന്‍ ബജറ്റില്‍ തുക നീക്കി വെച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി മള്‍ട്ടി സെന്‍സര്‍ പാര്‍ക്ക് മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ വനിതാ ഗ്രൂപ്പ് സംരംഭകര്‍ക്ക് സബ് സിഡി. വിദ്യാദീപം പദ്ധതി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉഴവൂര്‍ ബ്ലോക് പഞ്ചായത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


.webp)


0 Comments