കേരളത്തനിമ നിറഞ്ഞ കലാരൂപമായ തിരുവാതിരകളി ക്ഷേത്രോത്സവങ്ങളിലും പൊതു ചടങ്ങുകളി ലുമെല്ലാം മനോഹരമായ അവതരണ ശൈലിയിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കേരളീയ വേഷമണിഞ്ഞ് തിരുവാതിരപ്പാട്ടിന്റെ ഈണത്തിനൊപ്പം നൃത്തച്ചുവടുകളുമായി സ്ത്രീകള്‍ അവതരിപ്പിക്കുന്ന തിരുവാതിര കളിയില്‍ പിന്നല്‍ തിരുവാതിര അടക്കമുള്ള വ്യത്യസ്ത അവതരണ രീതികളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. പിന്നല്‍ തിരുവാതിരയില്‍ ഉണ്ണിക്കണ്ണന്റെ വേഷം കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നതാണ്. ആനിക്കാട് ഭഗവതി ക്ഷേത്രത്തില്‍ ശിവ പാര്‍വ്വതി തിരുവാതിര കളിസംഘം അവതരിപ്പിച്ച തിരുവാതിര കളി ശ്രദ്ധയാകര്‍ഷിച്ചു. കേരളീയ വേഷമണിഞ്ഞ സ്ത്രീകള്‍ക്കിടയില്‍ ഉണ്ണിക്കണ്ണന്‍ കൗതുകക്കാഴ്ചയായി. വേദ നായരാണ് ഉണ്ണിക്കണ്ണന്റെ വേഷമണിഞ്ഞ് വേദിയിലെത്തിയത്. ശ്രീലത അനിലിന്റെ ശിക്ഷണത്തില്‍ 9 വനിതകളാണ് പിന്നല്‍ തിരുവാതിര അവതരിപ്പിച്ചത്. മറ്റക്കര തുരുത്തിപ്പള്ളിക്കാവിലും ശിവപാര്‍വ്വതി തിരുവാതിരകളി സംഘത്തിന്റെ പിന്നല്‍ തിരുവാതിര പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.





0 Comments