Breaking...

9/recent/ticker-posts

Header Ads Widget

പേപ്പര്‍ ക്യാരി ബാഗുകള്‍ക്ക് മേല്‍ ചുമത്തിയ 18 % GST പ്രായോഗികമല്ലെന്ന് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം



പ്ലാസ്റ്റിക് ക്യാരി ബാഗ് നിര്‍ത്തലാക്കിയപ്പോള്‍ പകരം വന്ന പേപ്പര്‍ ക്യാരി ബാഗുകള്‍ക്ക് മേല്‍ ചുമത്തിയ 18 % GST പ്രായോഗികമല്ലന്നും ഇതൊഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലകളുടെ നികുതി വെട്ടിപ്പ് തടയുക, വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി E.S ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് V പാപ്പച്ചന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ K.M ലെനിന്‍, T.V ബൈജു , C.K ജലീല്‍ , R രാധാകൃഷ്ണന്‍ , ബേബി കോവിലകം, റോഷന്‍ ജേക്കബ്. P.A അബ്ദുള്‍ സലിം, M.K ജയകുമാര്‍ , G. G. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി  ഔസേപ്പച്ചന്‍ തകിടിയേല്‍ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി) P.A അബ്ദുള്‍ സലിം (ട്രഷറര്‍). M. K ജയകുമാര്‍ , അന്നമ്മ രാജു . P.R ഹരികുമാര്‍ , B അജിത് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍) രാജു ജോണ്‍ , M.K സുഗതന്‍ , G സുരേഷ് ബാബു,രാജന്‍ നെടിയകാലാ (ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരേയും തെരഞ്ഞെടുത്തു.




Post a Comment

0 Comments