Breaking...

9/recent/ticker-posts

Header Ads Widget

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം നടന്നു.



കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം രാമപുരം മൈക്കിള്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ നടന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷത വഹിച്ചു. രാമപുരത്തെ വ്യവസായ സംരംഭകന്‍ സണ്ണി കാഞ്ഞിരത്താംകുന്നേല്‍, മുതിര്‍ന്ന വ്യാപാരി ജോണി ജ്യോതിക, ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള ഇ.എം രാജേഷ്‌കുമാര്‍ ഇരുമ്പുകുത്തിയ്ക്കല്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ ആദരിച്ചു. ജില്ലാ സെകട്ടറി ജോജി ജോസഫ് സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി രാജു ജോണ്‍ ചിറ്റേത്ത് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യോഗത്തില്‍ ദീപു സുരേന്ദ്രന്‍ (പ്രസിഡന്റ്), അനൂപ് റ്റി ഒ (സെക്രട്ടറി), ജോസ് കുറ്റിയാനിമറ്റം, രാജു ജോണ്‍ ചിറ്റേത്ത് (വൈസ് പ്രസിഡന്റുമാര്‍), അശോക് കുമാര്‍ പൂവക്കുളം, ഗില്‍ബി നെച്ചിക്കാട്ട് (ജോയിന്റ് സെക്രട്ടറിമാര്‍), അജിത്കുമാര്‍ അമ്പാടി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 17 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. എം.റ്റി ജാന്റീഷ്, അന്നമ്മ രാജു, അജിത്കുമാര്‍ അമ്പാടി, അശോക് കുമാര്‍ പൂവക്കുളം,ദീപു സുരേന്ദ്രന്‍, എം.ആര്‍ രാജു  എന്നിവര്‍ ആശംസകളര്‍പ്പിച്ചു.




Post a Comment

0 Comments