Breaking...

9/recent/ticker-posts

Header Ads Widget

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം മാര്‍ച്ച് 17,18 തീയതികളില്‍ ഏറ്റുമാനൂരില്‍ നടക്കും



കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം മാര്‍ച്ച് 17,18 തീയതികളില്‍ ഏറ്റുമാനൂരില്‍ നടക്കും. ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടക്കും. പ്രതിനിധി സമ്മേളനം പതിനെട്ടാം തീയതി  സമിതി സംസ്ഥാന പ്രസിഡണ്ട് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചന്‍ തകിടിയേല്‍, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍  തുടങ്ങിയവര്‍ പ്രസംഗിക്കും.




Post a Comment

0 Comments