Breaking...

9/recent/ticker-posts

Header Ads Widget

കേരള വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു



രാജ്യത്തെ സമ്പത്ത് വ്യവസ്ഥ പാടെ തകര്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ അതീവ ഗുരുതര പ്രതിസന്ധികളിലേക്ക് രാജ്യത്തെയും ജനങ്ങളെയും നയിക്കുകയാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയെ തകരുന്ന സൂചനയാണ് വന്‍കിട ബാങ്കുകളുടെ തകര്‍ച്ച സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വി.എന്‍ വാസവന്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും പ്രകടനമായി ടൗണ്‍ ചുറ്റിയാണ് സമ്മേളനവേദിയായ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍  എത്തിയത്. ജാഥയിലും സമ്മേളനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു. തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചന്‍ തകടിയേല്‍ അധ്യക്ഷന്‍ ആയിരുന്നു. വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഇ.എസ് ബിജു, അന്നമ്മ രാജു, എം.കെ സുഗതന്‍, സിപിഎം നേതാക്കളായ ബാബു ജോര്‍ജ്,  ജയപ്രകാശ്, ലാലിച്ചന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥ സംഘടനയുടെ സംഘശക്തി വിളിച്ചോതുന്നതായിരുന്നു.




Post a Comment

0 Comments