Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചായത്ത് കിണറിന് സമീപം റോഡരികില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളി.



പഞ്ചായത്ത് കിണറിന് സമീപം റോഡരികില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളി. കടപ്പൂര്‍ മാളോല പഞ്ചായത്ത് കിണറിന് സമീപമാണ് സിറിഞ്ച് അടക്കമുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത് കിണറില്‍ നിന്നും ഏകദേശം 30 മീറ്റര്‍ മാറിയാണ് ആശുപത്രി, മെഡിക്കല്‍ മാലിന്യങ്ങള്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഇത് സമീപ വാസികളുടെ ശ്രദ്ധയില്‍ പെടുന്നത്. ഒരു ചെറിയ മഴ പെയ്താല്‍ പോലും ഇതിലെ മാലിന്യങ്ങള്‍ താഴേയ്ക്ക് ഒഴുകി സമീപത്തെ ആളുകളുടെ കുടിവെള്ള സ്രോതസില്‍ കലരുമെന്ന ആശങ്കയിലാണ് സമീപവാസികള്‍. മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.




Post a Comment

0 Comments